ബിഗ് ബോസിൽ നിന്ന് മൂന്നുദിവസത്തിനുള്ളിൽ പുറത്താകുന്നവരുടെ പട്ടികയിൽ രേണു സുധിയും, സർപ്രൈസിന് പിന്നിൽ
ബിഗ് ബോസിൽ അവസാന നിമിഷം സർപ്രൈസ് എൻട്രിയായാണ് സോഷ്യൽ മീഡിയയിലെ വൈറൽ താരം രേണു സുധി മത്സരാർത്ഥിയായി എത്തിയത്. കഴിഞ്ഞ ദിവസം ഒരു വീഡിയോയുടെ പേരിൽ മോഹൻലാലലിൽ നിന്ന് ശകാരവും രേണു സുധിക്ക് ഏറ്റു വാങ്ങേണ്ടി വന്നു. രേണു ബിഗ് ബോസിൽ വരുന്നതിന് മുൻപ് ചെയ്തു വച്ചിരുന്ന വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയാണ് ബിഗ് ബോസ് കൈയോടെ പൊക്കിയത്. ഷോയുടെ കൗതുകം നിറഞ്ഞ കാര്യങ്ങൾ ഇല്ലാതാക്കുന്ന വീഡിയോ ചെയ്യരുതെന്നും രേണു ചെയ്യുന്നത് പൈറസി ആണെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് രേണു സുധി ക്ഷമ ചോദിക്കുകയും ചെയ്തു.
ഇപ്പോഴിതാ ബിഗ് ബോസിൽ ഈ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മിഡ് വീക്ക് എവിക്ഷനുള്ള നോമിനേഷൻ ലിസ്റ്റിലും രേണു സുധി ഇടം നേടിയിരിക്കുകയാണ്, മുൻ സീസണുകളിൽ അപൂർവമായി മാത്രം നടന്നിട്ടുള്ള ഒന്നാണ് മിഡ് വീക്ക് എവിക്ഷൻ.
നിലവിലുള്ള 18 മത്സരാർത്ഥികൾക്കും വോട്ടു ചെയ്യാൻ അവസരം നൽകിയാണ് മിഡ് വീക്ക് എവിക്ഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത്. ആറ് പേരാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവരാണ് പട്ടികയിലുള്ളുത്. ഈ ആറു പേരിൽ രണ്ടു പേർ ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഉള്ളിൽ ഹൗസിൽ നിന്ന് പുറത്താകുമെന്നാണ് ബിഗ് ബോസിന്റെ പ്രഖ്യാപനം.
വരാൻ പോകുന്ന ടാസ്കുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുറത്താക്കലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.