കേരള ഫിലിം ചേംബർ ജന. സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട്  രാജിവച്ചു

Tuesday 12 August 2025 1:02 AM IST

കൊച്ചി: കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് രാജിവച്ചു. കൂടുതൽ വിവരങ്ങൾ ഇന്ന് വെളിപ്പെടുത്തുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ചാണ് സജി ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായത്. ഈ മാസം 14ന് അസോസിയേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസി‌ഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സജി മത്സരിക്കുന്നുണ്ട്. അസോസിയേഷനിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജിയെന്നാണ് വിവരം.