10000 രൂപ ബോണസ്‌ നൽകണം

Tuesday 12 August 2025 12:04 AM IST

കൊ​ല്ലം: ലോ​ട്ട​റി തൊ​ഴി​ലാ​ളി​കൾ​ക്ക്​ ഓ​ണ​ത്തി​ന്​ മുമ്പ്​ 10000 രൂ​പ ബോ​ണ​സ്​ ന​ൽക​ണ​മെ​ന്ന്​ ലോ​ട്ട​റി ഏ​ജന്റ്​ ആൻഡ് സെ​ല്ലേഴ്സ്​ സം​ഘം ജി​ല്ലാ നേ​തൃയോ​ഗം ആവ​ശ്യ​പ്പെ​ട്ടു. ലോ​ട്ട​റി ടി​ക്ക​റ്റ്​ വി​ല​ വർ​ദ്ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തിൽ തൊ​ഴി​ലാ​ളി​കൾ​ക്ക്​ 10000 രൂ​പ ബോ​ണ​സ്​ ന​ൽകു​ക​യും പെൻ​ഷൻ വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​കൾ​ക്ക്​ 5000 രൂ​പ​യും നി​ല​വിൽ കു​ടി​ശ്ശി​കയുള്ള തൊ​ഴി​ലാ​ളി​കൾ​ക്ക്​ അ​ദാ​ല​ത്ത്​ ന​ട​ത്തി കു​ടി​ശ്ശി​ക അ​ട​ച്ച്​ ബോ​ണ​സ്​ നൽ​കാ​നു​ള്ള സാ​ഹ​ച​ര്യവും സർ​ക്കാർ ഒ​രു​ക്ക​ണം. ലോ​ട്ട​റി ടി​ക്ക​റ്റ്​ കൊ​ണ്ട്​ ഉ​പ​ജീ​വ​നം ന​ട​ത്തി ബോ​ണ​സ്​ പ്ര​തീ​ക്ഷിക്കുന്ന തൊ​ഴി​ലാ​ളി​കൾ​ക്ക്​ നടപടി ആ​ശ്വാ​സമായിരിക്കുമെന്ന് യോഗം വിലയിരുത്തി. പ്ര​സി​ഡന്റ്​ ഗി​രീ​ഷ്​ ലാൽ, സെ​ക്ര​ട്ട​റി സേ​തു നെ​ല്ലി​ക്കോ​ട്​ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.