476 പാർട്ടികളുടെ കൂടി രജിസ്‌ട്രേഷൻ റദ്ദാക്കിയേക്കും

Tuesday 12 August 2025 12:06 AM IST

ന്യൂഡൽഹി: ആറുവർഷം തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത 476 രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ നിന്ന് 11 പാർട്ടികളാണ് പട്ടികയിലുള്ളത്. ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 15 പാർട്ടികൾക്കെതിരെയും നടപടിയുണ്ടാകും. ആഗസ്റ്റ് 9ന് കേരളത്തിൽ നിന്നുള്ള 7 പാർട്ടികളടക്കം 334 പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് 6 വർഷം തുടർച്ചയായി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവയടക്കം മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത്.

1951ലെ ജനപ്രാതിനിദ്ധ്യ നിയമത്തിന്റെ സെക്ഷൻ 29 എ പ്രകാരമാണ് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുന്നത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പാർട്ടികൾക്ക് നികുതി ഇളവ് അടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കും.