കവിതാ രചന മത്സരം
Tuesday 12 August 2025 12:09 AM IST
കൊല്ലം: ജനാഭിപ്രായ വേദിയുടെ ആഭിമുഖ്യത്തിൽ കവിത രചനാ മത്സരം നടത്തുന്നു. 20 വരിയിൽ കവിയാത്ത കവിതകൾ 20ന് മുമ്പ് അഡ്വ. കുളമട ഉണ്ണി, ജനറൽ സെക്രട്ടറി, ജനാഭിപ്രായവേദി, മലയാളി സഭാ നഗർ - 139 എ, തേവള്ളി പി.ഒ, കൊല്ലം-691009 എന്ന വിലാസത്തിൽ ലഭിക്കണം. സമ്മാനാർഹമായ കവിതകൾക്ക് ആഗസ്റ്റ് 29ന് കൊല്ലം റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന ഓണം സ്മൃതി സംഗമത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വേദി ജനറൽ സെക്രട്ടറി അഡ്വ. കുളമട ഉണ്ണി അറിയിച്ചു. പങ്കെടുക്കുന്ന കവികൾക്ക് അന്നേദിവസം ഉച്ചയ്ക്ക് 1ന് ആരംഭിക്കുന്ന കാവ്യാർച്ചനയിൽ കവിതകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.