സ്വാഗതസംഘം രൂപീകരിച്ചു
Tuesday 12 August 2025 12:11 AM IST
പരവൂർ: ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ചിങ്ങം 1ന് പരവൂരിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നെടുങ്ങോലം രഘു (രക്ഷാധികാരി), പി.എസ്.രാജേന്ദ്രൻ (ചെയർമാൻ), ജഗ് മോഹൻ (ജനറൽ കൺവീനർ), അഡ്വ. ആർ.ഹരിലാൽ (കൺവീനർ), ആർ.എസ്.സുധീർകുമാർ, ശരവണൻ കൂനയിൽ, ആർ.പ്രദീപൻ (ജോ. കൺവീനർ), ബാലചന്ദ്രൻ, അർജുനൻ, സുദേവൻ കുളമട, ഗോൾഡ് അനി, രാജൻ കൂനയിൽ, ഡി.അനിൽ, വിഷ്ണു, ഒല്ലാൽ സതീശൻ, കെ.സരസൻ, രാജേഷ്, സുധർമ്മൻ, അജിത, ഷൈലജ പ്രേം, വിജയ, ലീല, സുജാത, ദീപ സോമൻ, ജി.ലതിക (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.