ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ മീനുകള്‍ക്ക് സംഭവിച്ചത്; വെറുതേയല്ല വില കുത്തനെ കൂടുന്നത്
കാലാവസ്ഥാ വ്യതിയാനം വിനയായി
കൊച്ചി:സമുദ്രമത്സ്യലഭ്യത മുന്‍ വര്‍ഷത്തെക്കാള്‍ 2024ല്‍ കേരളത്തില്‍ നാലുശതമാനം കുറഞ്ഞെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) റിപ്പോര്‍ട്ട്.ഇന്ത്യയിലാകെ രണ്ടുശതമാനം കുറവാണ് ഇടിവാണുള്ളത്. അതേസമയം,കേരളത്തില്‍ ഏറ്റവുമധികം ലഭിച്ചത് മത്തിയാണ്(7.9 ശതമാനം).ഇന്ത്യയൊട്ടാകെ ലഭിച്ചത് 34.7 ലക്ഷം ടണ്‍ മത്സ്യമാണ്.
അയലയാണ് കൂടുതല്‍ ലഭിച്ചത്(2.63 ലക്ഷം ടണ്‍).മത്സ്യലഭ്യതയില്‍ ഗുജറാത്ത് (7.54 ലക്ഷം ടണ്‍),തമിഴ്നാട് (6.79 ലക്ഷം ടണ്‍) സംസ്ഥാനങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്.കേരളം മൂന്നാമത്(6.10 ലക്ഷം ടണ്‍)വര്‍ഷാരംഭത്തില്‍ കിലോ 400 രൂപ വരെയെത്തിയ മത്തി വില, ലഭ്യത കൂടിയതോടെ സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 30 ശതമാനം വരെ കുറഞ്ഞു.
2024ല്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മീന്‍ ലഭ്യത കുറഞ്ഞു. മലപ്പുറം മുതല്‍ കാസര്‍കോട് വരെ വര്‍ദ്ധിച്ചു. യന്ത്രവത്കൃത യാനങ്ങള്‍ക്ക് ഒരു ട്രിപ്പില്‍ ശരാശരി 2,959 കിലോയും ചെറുകിട യാനങ്ങള്‍ക്ക് 174 കിലോയും മത്സ്യം ലഭിച്ചതായി കണ്ടെത്തി. പരമ്പരാഗത വള്ളങ്ങള്‍ 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പില്‍ പിടിച്ചത്. സി.എം.എഫ്.ആര്‍.ഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മത്സ്യബന്ധനം 2024 അഖിലേന്ത്യാതലം
(മത്സ്യം: ലക്ഷം ടണ്‍) അയല:2.63 മത്തി :2.41 പാമ്പാട:2.29 കണവ, കൂന്തല്‍, നീരാളി : 2.06 ആഴക്കടല്‍ ചെമ്മീന്‍: 1.86
കേരളം
മത്സ്യം ലഭ്യത(ലക്ഷം ടണ്‍) മത്തി 1.49 അയല 61,490 ചെമ്മീന്‍ കരിക്കാടി, പൂവാലന്‍, നാരന്‍, കാരച്ചെമ്മീന്‍ 44, 630 കൊഴുവ 44, 440 കിളിമീന്‍ 33,890