കേരളസർവകലാശാല

Tuesday 12 August 2025 1:07 AM IST

ബി.എഡ് സ്‌പോട്ട് അലോട്ട്‌മെന്റ്

കേരളസർവകലാശാല സർക്കാർ,എയ്ഡഡ്,കെ.യു.സി.​ടി.ഇ,സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ഒഴിവുള്ള ബി.എഡ് സീ​റ്റുകളിലേക്ക് 16ന് കാര്യവട്ടം ഇ.എം.എസ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വെബ്സൈറ്റ് https://admissions.keralauniversity.ac.in

എം.എഡ് കോഴ്സിൽ പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 14ന് തൈക്കാട് ഗവ.കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ നടത്തും.

കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), എം.ബി.എ ജനറൽ (ഈവനിംഗ് റെഗുലർ) ഒഴിവുകളിൽ 16ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സ്), ആഗസ്​റ്റ് പരീക്ഷയ്ക്ക് പിഴകൂടാതെ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.സിഎ (മേഴ്സിചാൻസ് – 2020 അഡ്മിഷൻ 2020 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.സിഎ (റെഗുലർ 2024 സ്‌കീം & സപ്ലിമെന്ററി – 2020 സ്‌കീം) പരീക്ഷയുടെ തിയറി & പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പരീക്ഷയുടെ സൈക്കോളജി, കോംപ്ലിമെന്ററി കമ്പ്യൂട്ടർ സയൻസ്,മെഷീൻ ലേണിംഗ് പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ പി.ജി (ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം), 2024 ഒക്ടോബറിൽ നടത്തിയ കമ്പെയ്ൻഡ് ഒന്ന്,രണ്ട് സെമസ്​റ്റർ ബി.ടെക് (2008 സ്‌കീം), 2024 ജൂണിൽ നടത്തിയ കമ്പെയ്ൻഡ് ഒന്ന്,രണ്ട് സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 12 മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.