റേഷൻ വ്യാപാരികൾക്ക് വേതനവർദ്ധന നടപ്പാക്കും
Tuesday 12 August 2025 1:08 AM IST
ആലപ്പുഴ: റേഷൻ വ്യാപാരികളുടെ വേതനവർദ്ധന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അടുത്തവർഷം നെല്ല് സംഭരണത്തിന് സഹകരണസ്ഥാപനങ്ങളെക്കൂടി സഹകരിപ്പിച്ച് പണം കൊടുക്കുന്നത് വേഗത്തിലാക്കും. ഇതുവരെ സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പ് കൊടുത്തുതീർക്കും. റേഷൻകടകളുടെ പ്രവർത്തനസമയം രാവിലെ 9മുതൽ ഉച്ചക്ക് 12വരെയും വൈകിട്ട് 4മുതൽ ഏഴുവരെയായും മാറ്റും. വ്യാപാരികളുടെ പ്രായപരിധി 70 ആക്കാനുള്ള നിർദ്ദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മുഹമ്മദലി റിപ്പോർട്ട് അവതരിപ്പിച്ചു.