റേഷൻ വ്യാപാരികൾക്കായി 'കാരുണ്യ സ്പർശം' പദ്ധതി
ആലപ്പുഴ : റേഷൻ വ്യാപാരികളുടെ കുടുംബങ്ങളെ സഹായിക്കാൻ 'കാരുണ്യ സ്പർശം' പദ്ധതി തുടങ്ങുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ (എ.കെ.ആർ.ആർ.ഡി.എ) സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ. മരണാനന്തരം കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായം നൽകും. ചികിത്സാ സഹായമായി ഒരുലക്ഷം രൂപയും പെൺമക്കളുടെ വിവാഹത്തിനായി 25,000 രൂപയും നൽകും. കുട്ടികളുടെ പഠനത്തിനും സഹായമുണ്ടാകും. 3000 രൂപ വീതം ഓരോ അംഗത്തിൽ നിന്ന് അഞ്ചു കൊല്ലം പിരിയ്ക്കും. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. 5000ലധികം ആളുകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സെപ്തംബറിൽ നടത്തും.
എ.കെ.ആർ.ആർ.ഡി.എ സംസ്ഥാന ഭാരവാഹികളായി ജോണി നെല്ലൂർ (പ്രസിഡന്റ്), സി. മോഹനൻപിള്ള (വർക്കിംഗ് പ്രസിഡന്റ്), ടി. മുഹമ്മദാലി (ജനറൽ സെക്രട്ടറി), എൻ. മുഹമ്മദാലി (ട്രഷറർ), അഡ്വ. ജോൺസൺ വിളവിനാൽ, ജോസ് കാവനാട്, പി.ഡി പോൾ, കെ.കെ ശിശുപാലൻ, കെ. പവിത്രൻ, വി.പി ജയപ്രകാശ്, മോഹൻ ഭരണിക്കാവ്, ജയകൃഷ്ണൻ തിരൂരങ്ങാടി (വൈസ് പ്രസിഡന്റുമാർ), സെബാസ്റ്റ്യൻ ചൂണ്ടൽ, ബാബു ചെറിയാൻ, ഉണ്ണികൃഷ്ണപിള്ള, ബാബു ചെറിയാൻ, പി. പവിത്രൻ, ശ്രീജൻ കോഴിക്കോട്, എ.എ റഹീം, അബ്ദുൾ റഹ്മാൻ, കെ.കെ ഇസ്ഹാക്ക്, ഇ.എ ആന്റണി, പി. ഷാജി വയനാട്, മുട്ടത്തറ ഗോപകുമാർ, വി. ജോസഫ്, ടി.കെ ആരിഫ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.