മഹിപാൽ യാദവിന്റെ അവധി നീട്ടി
Tuesday 12 August 2025 2:12 AM IST
തിരുവനന്തപുരം: എക്സൈസ് കമ്മിഷണറായിരിക്കെ അസുഖ ബാധിതനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ മഹിപാൽ യാദവിന്റെ അവധി ഈ മാസം 31വരെ നീട്ടി. അന്നാണ് അദ്ദേഹം വിരമിക്കുന്നതും. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് അദ്ദേഹത്തെ എയർആംബുലൻസിലാണ് കൊണ്ടുപോയത്.