സാമുദായിക പിന്തുണയില്ലാതെ അധികാരം കിട്ടില്ല: പി. രാമഭദ്രൻ

Tuesday 12 August 2025 2:18 AM IST

തിരുവനന്തപുരം: സാമുദായിക സംഘടനകളുടെ പിന്തുണയില്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും അധികാരത്തിൽ വന്ന ചരിത്രമില്ലെന്ന് അതിപിന്നോക്കസമുദായ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ. വിവിധ സാമൂഹ്യ സംഘടനകളുടെ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മൺപാത്ര നിർമ്മാണ സമുദായ സഭ സംസ്ഥാന ജനറൽസെക്രട്ടറി രാജേഷ് പാലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.പി. ആർ.സുരേഷ്(എഴുത്തച്ഛൻ സമാജം), എൽ. രമേശൻ (കെ.പി.എം. എസ്),കെ. രവികുമാർ ( സിദ്ധനർ സർവീസ് സൊസൈറ്റി), സി.കെ.ചന്ദ്രൻ (കേരള മൺപാത്ര നിർമ്മാണ സമുദായ സഭ), ചൊവ്വര സുനിൽ നാടാർ (കേരള നാടാർ സർവീസ് ഫാറം), വൈ.ലോറൻസ് (സാംബവ സർവീസ് ഡെവലപ്മെന്റ് സൊസൈറ്റി), വി.കെ. ഗോപി (ആൾ കേരള പുലയ മഹാസഭ), രാമചന്ദ്രൻ മുല്ലശ്ശേരി(സാംബവ മഹാസഭ), അഡ്വ.വി.ആർ.രാജു (അഖിലകേരള ചേരമാർ ഹിന്ദുമഹാസഭ), സുരേഷ് കുന്നത്ത് (വിളക്കിത്തല നായർ മഹാസമാജം), കെ. ഗോകുൽദാസ് (ആൾ ഇന്ത്യ വീരശൈവ സഭ), ഡി. ആർ. വിനോദ് (സാംബവ സഭ), ഡി. പ്രശാന്ത് (കെ.ഡി.എഫ് ) തുടങ്ങിയവർ പങ്കെടുത്തു.