സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലും എൻട്രൻസില്ലാതെ പ്രവേശനം

Tuesday 12 August 2025 1:23 AM IST

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) അടക്കം സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേുകളിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേയ്ക്ക് എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകാൻ സർക്കാർ ഉത്തരവ്. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റുകളെല്ലാം പൂർത്തിയായ ശേഷം ഒഴിവുള്ള സീറ്റുകളിലാണിത്. സ്വകാര്യ സ്വാശ്രയ കോളേജുകൾക്കും ഈ അനുമതി നൽകി.

എൻട്രൻസ് യോഗ്യത നേടാത്തവരെ എ.ഐ.സി.ടി.ഇ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശിപ്പിക്കേണ്ടത്. പ്രവേശനം നൽകിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് സാങ്കേതിക സർവകലാശാലയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും അയയ്ക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. ഇങ്ങനെ പ്രവേശനം നൽകുന്നവർക്ക് നിയമാനുസൃതമുള്ള സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിലുണ്ട്.