പാലിയേക്കര ടോൾ പിരിവ്: വ്യാഴാഴ്ച പരിഗണിക്കും

Tuesday 12 August 2025 2:29 AM IST

ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതി നടപടിക്കെതിരെ ദേശീയപാത അതോറിട്ടി ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് എൻ.എച്ച്.എ.ഐയുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്കു മുന്നിൽ ആവശ്യപ്പെട്ടു. പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ മറ്റന്നാൾ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി. ആഗസ്റ്റ് 6ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.