സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീ മരിച്ചു; അപകടം ഭർത്താവിന്റെ കൺമുന്നിൽ

Tuesday 12 August 2025 12:29 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.

ഭർത്താവ് പ്രദീപിനൊപ്പം കെസ്‌ആർടിസി ബസിലെത്തിയ ഇവർ സ്‌റ്റാച്യുവിലെ സ്റ്റോപ്പിൽ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.