80 -ാം വാർഷികാഘോഷം
Tuesday 12 August 2025 3:30 PM IST
ആലുവ: സംസ്ഥാന പൊതുമേഖല സ്ഥാപനമായ തായിക്കാട്ടുകര എഫ്.ഐ.ടിയിൽ ഓണം വിപണന മേളയും 80 -ാം വാർഷികാഘോഷവും കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. കുസാറ്റിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എഫ്.ഐ.ടിയിൽ നിന്ന് വാങ്ങുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പ് നൽകി. എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ കെ. അഫ്സൽ അലി സംസാരിച്ചു. വാർഷികാഘോഷ ലോഗോയുടെ പ്രകാശനവും ചെയർമാൻ നിർവഹിച്ചു. ഓണം വിപണന മേളയിൽ എഫ്.ഐ.ടി ഉത്പന്നങ്ങൾക്ക് 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും.