അടുക്കളത്തോട്ടം പദ്ധതി
Tuesday 12 August 2025 6:01 PM IST
കോലഞ്ചേരി: മഴുവന്നൂർ എസ്.ആർ.വി യു.പി സ്കൂളിൽ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. സ്‌കൂളിലെ 30 സെന്റ് സ്ഥലത്താണ് കുട്ടികർഷകർ വിത്തിറക്കുന്നത്. സ്‌കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി.എ, എം.പി.ടി.എ അംഗങ്ങളും കൃഷിയിൽ സഹായത്തിനുണ്ട്.
ഹെഡ്മാസ്റ്റർ അനിയൻ പി. ജോൺ, വെൽഫെയർ കമ്മിറ്റി ചെയർമാൻ തമ്പി പാതിരിക്കാട്ട്, പി.ടി.എ പ്രസിഡന്റ് പി.സി. പ്രദീപ്, കെ.എൻ. നാരായണൻ എന്നിവർ നേതൃത്വം നൽകി. വഴുതന, ചേന, ചേമ്പ്, പയർ,വെണ്ട, ചീര, മുളക്, തക്കാളി, മുരിങ്ങ തുടങ്ങിയ സ്‌കൂൾ അടുക്കളയ്ക്ക് ആവശ്യമായ വിവിധയിനം പച്ചക്കറി തൈകളാണ് നട്ടു പരിപാലിക്കുന്നത്.