കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
Wednesday 13 August 2025 12:26 AM IST
വണ്ടൂർ: അംബേദ്കർ കോളേജിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മലപ്പുറം സെക്ഷന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഇ. ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. രാവിലെ നടന്ന സെക്ഷനിൽ ജമാലുദ്ദീൻ മാളിക്കുന്നും ഉച്ചയ്ക്ക് ശേഷം നടന്ന സെക്‌ഷനിൽ ഡോ. അലി അക്ബറും ക്ലാസെടുത്തു. ഉദ്ഘാടന ചടങ്ങിൽ പെരിന്തൽമണ്ണ സി.സി.എം.വൈ പ്രിൻസിപ്പൽ പി. റെജീന മുഖ്യപ്രഭാഷണം നടത്തി. കോളേജ് സെക്രട്ടറി പി.കെ. ഹരിദാസൻ, എം.എം. സുനിൽ തുടങ്ങിയവർ പങ്കെടുത്തു