ഏരിയ കൺവൻഷൻ

Wednesday 13 August 2025 12:31 AM IST
റാഫ് കോട്ടക്കൽ ഏരിയ കൺവെൻഷനും കെഎംകെ വെള്ളയിൽ അനുസ്മരണ സമ്മേളനവും കോട്ടക്കൽ എ എം ടൂറിസ്റ്റു ഹാളിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ: റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം കോട്ടയ്ക്കൽ ഏരിയ കൺവെൻഷനും കെ.എം.കെ വെള്ളയിൽ അനുസ്മരണവും കോട്ടക്കൽ എ.എം ടൂറിസ്റ്റ് ഹോം ഹാളിൽ സംഘടിപ്പിച്ചു . കെ.പി കോയക്കുട്ടി പ്രസിഡന്റും രാജീവ് പുതുവിൽ ജനറൽ സെക്രട്ടറിയും ഷംസു കൊമ്പത്തിയിൽ ട്രഷററുമായ 15 അംഗ റാഫ് ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിപാടി റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ ട്രഷറർ അരുൺ വാരിയത്ത് അദ്ധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര, ഹനീഫ അടിപ്പാട്ട്, എൻ.സി. ദാസൻ, ചീരങ്ങൻ ഷാജഹാൻ, ഡ്രൈവർ കോയ, അടാട്ടിൽ ബഷീർ, പള്ളിത്തൊടി ഷൗക്കത്തലി, കെ പുരുഷോത്തമൻ, എം. സുന്ദരൻ, താലിബ് മങ്ങാടൻ, കെ. മുഹമ്മദ്, മുസ്തഫ വില്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.