ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി
Wednesday 13 August 2025 12:33 AM IST
കളികാവ്: അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിലെ സ്‌കൗട്ട് ,ജെ.ആർ.സി, എസ്.പി.സി കേഡറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി. പള്ളിശ്ശേരിയിൽ തുടങ്ങിയ റാലി അഞ്ചച്ചവിടിയിൽ സമാപിച്ചു. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി.ഷിജി മോൾ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ മുജീബ്, അദ്ധ്യാപകരായ അബ്ദുൾ നിസാർ, രാകേഷ്, പ്രഭ, ഹാരിസ്, മുജീബ് ,അനു രഞ്ജിത്ത്, ഷറഫുദ്ദീൻ, ഹബീബ്, അലി അക്ബർ, നീനു, നിമിഷ, റിഷാദ്, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.അഞ്ചച്ചവടിയിൽ നടന്ന സമാപന യോഗത്തിൽ ഇ. ഉദയ ചന്ദ്രൻ ക്ലാസെടുത്തു.