മഹാ കാർഷിക മേള

Wednesday 13 August 2025 12:38 AM IST
D

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഹരിതോത്സവത്തിന് ആഗസ്റ്റ് 28ന് തുടക്കമാവും. ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഇടത്താണ് മേള നടക്കുക. മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗങ്ങളിൽ കർഷക പരിശീലനവും നടക്കും. വൈകിട്ട് കലാപരിപാടികളുണ്ടാവും. നടൻ ശിവജി ഗുരുവായൂർ അവതരിപ്പിക്കുന്ന നാടകം, കാർഷിക വകുപ്പിലേയും ബ്ലോക്ക് ഓഫീസിലേയും ജീവനക്കാരുടെ ഗാനമേള, കുടുംബശ്രീ അങ്കണവാടി പ്രവർത്തകരുടെ കലമേള എന്നിവ അരങ്ങേറും. നാൽപതോളം സ്റ്റാളുകളും ഫുഡ് സ്റ്റാളുകളും സംഘടിപ്പിയ്ക്കും.