ആശാവർക്കർമാർക്ക് പരിശീലനം ആരംഭിച്ചു
Wednesday 13 August 2025 12:21 AM IST
ഉദുമ: ബേഡഡുക്ക ബ്ലോക്ക് ആശാ വർക്കന്മാരുടെ പത്താമത് മോഡ്യൂൾ രണ്ടാം ബാച്ചിന്റെ പരിശീലനം ഉദുമ കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ സൈനബ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം വി.കെ അശോകൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി ഗോപകുമാർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.എം കായിഞ്ഞി, പി.ആർ.ഒ ലൂക്ക് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ഉദുമ ഗ്രാമ പഞ്ചായത്തിലെ 36 ആശാവർക്കർമാർ ത്രിദിന പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡോ.എം. മുഹമ്മദ്, ഡോ. കായിഞ്ഞി, ഓപ്റ്റോമെട്രിസ്റ്റ് ഷിബു, ജില്ലാ ആശ കോർഡിനേറ്റർ ശശികാന്ത്, ജില്ലാ പാലിയേറ്റീവ് കോർഡിനേറ്റർ ഷിജി ശേഖർ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, സോഫിയാമ്മ കുര്യാക്കോസ്, കൗൺസിലർ ഐശ്വര്യ എന്നിവർ ക്ലാസുകളെടുക്കും.