ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ്

Wednesday 13 August 2025 12:18 AM IST
യോഗാസന കാസർകോട് അഗൽപ്പാടിയിൽ സംഘടിപ്പിച്ച ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പൽ ഓവറോൾ ചാമ്പ്യന്മാരായ കാസർകോട് യോഗ ഫോർ കിഡ്‌സ് ടീം.

കാസർകോട്: കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള യോഗാസന കാസർകോടിന്റെ നേതൃത്വത്തിൽ നടന്ന ആറാമത് ജില്ലാ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ കറന്തക്കാട്ടെ യോഗ ഫോർ കിഡ്സ് ഓവറോൾ ചാമ്പ്യന്മാരായി. ബദിയടുക്ക ഭാരതീയ വിദ്യാപീഠമാണ് റണ്ണേഴ്സ് അപ്. കേരള കേന്ദ്രസർവകലാശാല ടീം മൂന്നാം സ്ഥാനം നേടി. അഗൽപ്പാടി ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരത്തിലെ പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ റിട്ട. ഡി.എം.ഒ രാമചന്ദ്ര മാർപ്പനടുക്ക ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസളിഗ ഉദ്ഘാടനം ചെയ്തു. യോഗാസന കാസർകോട് അദ്ധ്യക്ഷൻ രവിശങ്കർ നെഗലഗുളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹരീഷ് ഗോസാഡ, കുമ്പഡാജെ പഞ്ചായത്ത് മുൻപ്രസിഡന്റ് ആനന്ദ് കെ. മൗവ്വാർ മുഖ്യാതിഥികളായി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പി.ആർ.ഒ സുകുമാരൻ, യോഗാസന കാസർകോട് സെക്രട്ടറി തേജകുമാരി സംസാരിച്ചു.