ക്വിറ്റ് ഇന്ത്യ ദിനാചരണം
Wednesday 13 August 2025 12:28 AM IST
പ്രമാടം : കോൺഗ്രസ് തെങ്ങുംകാവിൽ സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണം ബ്ലോക്ക് പ്രസിഡൻറ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ , ലീലാരാജൻ , ജോളി ഡാനിയേൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ.മനോജ് , രാഗി സനൂപ് , ടി .ജി മാത്യു , എൻ.ഗോപിനാഥൻ നായർ, രാധാകൃഷ്ണൻ ഇളകൊള്ളൂർ, അരുൺകുമാർ, ഗീവർഗീസ്, സാമുവൽ പാപ്പച്ചൻ, പ്രകാശ് പന്നിക്കണ്ടം, അഭിലാഷ് പുന്നമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.