സ്‌പോട്ട് അഡ്മിഷൻ
Wednesday 13 August 2025 12:29 AM IST
വെണ്ണിക്കുളം : എം.വി.ജി.എം സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ, സിവിൽ, ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് 13ന് റഗുലർ സ്‌പോട്ട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് പട്ടികയിലുള്ളവർക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ വരെ ഓൺലൈനായോ നേരിട്ടോ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ രാവിലെ ഒൻപത് മുതൽ 10.30വരെ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അർഹരായവർ 1000 രൂപയും മറ്റുള്ളവർ 4215 രൂപയും അടയ്ക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോൺ: 0469 2650228.