യു.എസ്.ടി ലൈഫ് ലൈൻ
കൊച്ചി: രക്തദാനവും അവബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന യു.എസ്.ടി ലൈഫ്ലൈൻ പദ്ധതി കൊച്ചി മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. യു.എസ്.ടി അഭിനന്ദനം അർഹിക്കുന്നുവെന്ന് കൊച്ചി ഡി.സി.പി അശ്വതി ജിജി പറഞ്ഞു. കേരള പൊലീസിന്റെ പോൾബ്ലഡ് സംരംഭവുമായും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുമായും (കെ.എസ്.ബി.ടി.സി) കൈകോർത്താണ് പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി നടപ്പാക്കുന്നത്.സിനു കടകംപള്ളി, ബെന്നി ജോൺ, പ്രദീപ് രാജൻ എന്നിവർ പങ്കെടുത്തു.