ലീപ് കേരള ഹെൽപ്പ് ഡെസ്‌ക്

Wednesday 13 August 2025 12:39 AM IST

പത്തനംതിട്ട : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടർ ബോധവൽക്കരണ പരിപാടി ലീപ് കേരളയുടെ ഹെൽപ്പ് ഡെസ്‌ക് പത്തനംതിട്ട നഗരസഭ കാര്യാലയത്തിൽ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ യോഗ്യരായവരുടെ പേര് ഉൾപ്പെട്ടുവെന്ന് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്വത്തിൽ വോട്ടർമാരുടെയും യുവാക്കളുടെയും നിസംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചുള്ള അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിന് അവബോധം സൃഷ്ടിക്കുക, എല്ലാ വോട്ടർമാരും വോട്ട് ചെയ്തുവെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് ലോക്കൽ ബോഡി അവയർനസ് പ്രോഗ്രാം കേരള (ലീപ് കേരള)യുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്.രമേശ്, മുനിസിപ്പൽ സെക്രട്ടറി എ.എം.മുംതാസ് എന്നിവർ പങ്കെടുത്തു. ലീപ് കേരളയുടെ നടത്തിപ്പിനായി ജില്ലാ കളക്ടർ ചെയർമാനായും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറായും തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായും ജില്ലാതല സമിതി രൂപീകരിച്ചു.