എൽ.ഐ.സി ഏജന്റ്സ് സമ്മേളനം
Wednesday 13 August 2025 2:40 AM IST
മൂവാറ്റുപുഴ: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി. ഐ.ടി. യു ) ജില്ലാ സമ്മേളനം ജില്ല വൈസ് പ്രസിഡന്റ് പി. എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. കെ. പ്രകാശൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം. കെ. മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് മാത്യു, സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി. കെ. സോമൻ, കെ. വി. ടോമി, പി. എൻ. ദേവദാസ്, പി. സി .സതീഷ്‌കുമാർ, റെജിമോൾ മത്തായി, ഷിജി രാജേഷ്, പി.എ .തോമസ്, പി.വി. ജോയി, സി. ടി. വർഗ്ഗീസ്, സരിത സജികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.കെ. പ്രകാശൻ, മാലതി ദേവി, എഡ്വിൻ ഫെർണാണ്ടസ്, സരിത സജികുമാർ, എം. എ .അനിൽ, ആർ. ലീന, പി.എസ് .സുനീർ