ഇലക്ട്രോണിക് വീൽചെയറുകൾ

Wednesday 13 August 2025 1:41 AM IST

കാക്കനാട്: പഞ്ചായത്ത് 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ 26 പേർക്ക് ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു. അൻവർ സാദത്ത് എം. എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, അംഗങ്ങളായ എം.ജെ.ജോമി, സനിത റഹീം, ഷൈനി ജോർജ്, ശാരദ മോഹൻ, കെ.വി. രവീന്ദ്രൻ, ലിസി അലക്സ്‌, അനിമോൾ ബേബി,​ ഷാന്റി എബ്രഹാം, ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ഹനീഷ് പി എന്നിവർ സംസാരിച്ചു.