തിരംഗയാത്ര മട്ടാഞ്ചേരിയിൽ
Wednesday 13 August 2025 1:51 AM IST
കൊച്ചി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ,പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടാഞ്ചേരിയിൽ തിരംഗയാത്ര നാളെ നടക്കും. രാവിലെ 10ന് അമരാവതിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബി.ജെ.പി മുൻ ഗോവ സംസ്ഥാന പ്രസിഡന്റ് സദാനന്ദ ഷേട്ട് തനവാഡെ എം.പി. ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവരും പങ്കെടുക്കുമെന്ന് സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് അറിയിച്ചു.