മാസ്റ്റർ ഒഫ് ഫിസിയോതെറാപ്പി പ്രവേശനം

Wednesday 13 August 2025 12:12 AM IST

തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഫിസിയോതെറാപ്പി കോഴ്‌സിന് 30വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,200 രൂപയും പട്ടിക വിഭാഗത്തിന് 600 രൂപയുമാണ്.ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ചോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസടയ്ക്കാം.യോഗ്യതാ പരീക്ഷയുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.വിവരങ്ങൾക്ക് 0471-2560361, 362,363,364.