എം.ജി വാർത്തകൾ

Wednesday 13 August 2025 12:20 AM IST

പരീക്ഷാ തീയതി എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകള്‍ ആഗസ്റ്റ് 20 മുതൽ നടക്കും. രണ്ടും മൂന്നും സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) യു.ജി പരീക്ഷകൾ ആഗസ്റ്റ് 18 മുതൽ നടക്കും. ഡിപ്ലോമ കോഴ്സ് സർവകലാശാലയിലെ ഇന്റർനാഷണൽ ആന്റ് ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും (ഐ.യു.സി.ഡി.എസ്) തിരുവനന്തപുരത്തെ കരുണാസായ് ഡി അഡിക്ഷൻ ആന്റ് മെന്റൽ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മെന്റൽ ഹെൽത്ത് ആന്റ് ഡിസബിലിറ്റി, ഡിപ്ലോമ ഇൻ ന്യൂറോസൈക്കോളജി ഓഫ് ഡിസബിലിറ്റി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്സുകൾക്ക് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ക്ലാസുകൾ മഹാത്മാ ഗാന്ധി സർവകലാശാലയിലും കരുണാസായ് കാമ്പസിലുമായി നടത്തും.