കെഫോണിന് ഭാഗ്യചിഹ്നം 'ഫിബോ'

Wednesday 13 August 2025 12:22 AM IST

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഇന്റർനെറ്റ് സേവന ദാതാക്കളായ കെഫോണിന്റെ ഭാഗ്യചിഹ്നമായി ഫിബോ അവതരിപ്പിച്ചു.ദേശീയ മൃഗമായ കടുവയുടെ രൂപത്തിലുള്ള ചിഹ്നം കെഫോൺ ടീഷർട്ടണിഞ്ഞ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടിത്തം തുളുമ്പുന്ന രീതിയിലുള്ള ഫിബോയെ കെഫോണിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് അവതരിപ്പിച്ചത്. ജീവനക്കാരുടെ ഇടയിൽ നടത്തിയ മത്സരത്തിൽ നിന്നാണ് 'ഫിബോ' എന്ന പേര് തിരഞ്ഞെടുത്തത്. കെഫോൺ സേവനങ്ങളെ സംബന്ധിച്ചുള്ള യൂസർ ട്യൂട്ടോറിയൽ വീഡിയോകളിലും പരസ്യങ്ങളിലും 'ഫിബോ' പ്രത്യക്ഷപ്പെടും.കെഫോണിനെ കൂടുതൽ ജനകീയമാക്കാനും ഉപഭോക്താക്കൾക്ക് സേവനങ്ങളെ കുറിച്ച് എളുപ്പത്തിൽ അവബോധം നൽകാനുമാണ് ലക്ഷ്യമിട്ടാണ് 'ഫിബോ'യെ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ മാനേജിംഗ് ഡയറക്‌ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു.