ശ്രീകുമാർ ആലപ്രക്ക് പുരസ്‌കാരം
Tuesday 12 August 2025 11:40 PM IST
കോട്ടയം: കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിൽ നടന്ന ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ മികച്ച രണ്ടാമത്തെ സ്‌പോര്‍ട്‌സ് വാര്‍ത്താ ചിത്രത്തിനുള്ള അവാർഡിന് (7,500 രൂപ ) കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര അർഹനായി. ഒന്നാം സ്ഥാനം (10,001 രൂപ) മാതൃഭൂമിയിലെ. ഇ. വി. രാഗേഷിനും മൂന്നാം സ്ഥാനം (5001) ദീപികയിലെ ജോൺ മാത്യുവിനുമാണ്. ടൈംസ് ഓഫ് ഇന്ത്യ റിട്ടയേർഡ് ന്യൂസ് ഫോട്ടോഗ്രാഫർ ഗിരീഷ് കുമാർ പി ജെ, ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ രാജീവ് പ്രസാദ്, ന്യൂസ് 18 കേരള സ്പെഷ്യൽ കറസ്പോണ്ടന്റ് ജി. ശ്രീജിത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.