നടിയെ ആക്രമിച്ച കേസ് നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

Wednesday 13 August 2025 12:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ നീളുന്ന പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. മാദ്ധ്യമപ്രവർത്തകൻ എം.ആ‌ർ. അജയൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.

മാ​സ​പ്പ​ടി​:​ ​ഹ​ർ​ജി ഇ​ന്റ​റിം​ ​ബോ​ർ​ഡി​ന്റെ മ​റു​പ​ടി​ക്കാ​യി​ ​മാ​റ്റി

കൊ​ച്ചി​:​ ​സി.​എം.​ആ​ർ.​എ​ൽ​-​ ​എ​ക്‌​സാ​ലോ​ജി​ക് ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​ആ​ദാ​യ​ ​നി​കു​തി​ ​ഇ​ന്റ​റിം​ ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡി​നെ​ ​കേ​ൾ​ക്കേ​ണ്ട​ത് ​അ​നി​വാ​ര്യ​മെ​ന്ന് ​ഹ​ർ​ജി​ക്കാ​ര​ൻ.​ ​ബോ​ർ​ഡി​ന് ​നോ​ട്ടീ​സ് ​അ​യ​ച്ചി​ട്ടും​ ​മ​റു​പ​ടി​ ​ന​ൽ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഹ​ർ​ജി​ക്കാ​ര​നാ​യ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​എം.​ആ​ർ.​ ​അ​ജ​യ​ൻ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​ബ​സ​ന്ത് ​ബാ​ലാ​ജി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി​ ​സെ​പ്തം​ബ​ർ​ 16​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ ​ടി.​വീ​ണ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​എ​ക്‌​സാ​ലോ​ജി​ക് ​സൊ​ല്യൂ​ഷ​ൻ​സി​ന് ​ഇ​ല്ലാ​ത്ത​ ​സേ​വ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​സി.​എം.​ആ​ർ.​എ​ൽ​ 1.72​ ​കോ​ടി​ ​ന​ൽ​കി​യെ​ന്ന​ ​സെ​റ്റി​ൽ​മെ​ന്റ് ​ബോ​ർ​ഡ് ​റി​പ്പോ​ർ​ട്ടി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​ഹ​ർ​ജി​യി​ലെ​ ​ആ​വ​ശ്യം.