ഹജ്ജ്: അമിതനിരക്ക് ഈടാക്കില്ലെന്ന് എയർ ഇന്ത്യ
Wednesday 13 August 2025 12:04 AM IST
ന്യൂഡൽഹി: ഹജ്ജ് യാത്രയ്‌ക്ക് അമിത നിരക്ക് ഈടാക്കുന്നത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എം.ഡി അലോക് സിംഗ്. എം.പിമാരായ, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിന്ന് മാത്രം അമിത ഹജ്ജ് വിമാന നിരക്ക് ഈടാക്കിയതിലെ പ്രതിഷേധം എം.പിമാർ അറിയിച്ചു. ആഭ്യന്തര വിമാന സർവീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും എം.ഡി ഉറപ്പ് നൽകി.