ജില്ലയിൽ തദ്ദേശ വാർഡുകൾ 1698

Wednesday 13 August 2025 12:24 AM IST

കൊ​ല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാർ​ഡ് വി​ഭ​ജ​ന പ്ര​ക്രി​യ പൂർ​ത്തി​യാ​യ​തോ​ടെ ജി​ല്ല​യി​ലെ വാർ​ഡു​ക​ളു​ടെ എ​ണ്ണം 1698 ആ​യി ഉ​യർ​ന്നു. വി​ഭ​ജ​ന​ത്തി​ന് മുൻ​പ് 1598 വാർ​ഡു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വാർ​ഡ് വി​ഭ​ജ​ന പ്ര​വർ​ത്ത​നം ന​ട​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തിൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​കൾ, മുനി​സി​പ്പാ​ലി​റ്റി​കൾ, കോർ​പ്പ​റേ​ഷ​നു​കൾ എ​ന്നി​വ​യും ര​ണ്ടാം​ഘ​ട്ട​ത്തിൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്നാം ഘ​ട്ട​ത്തിൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പു​നർ​വി​ഭ​ജ​ന പ്ര​ക്രി​യ ന​ട​ത്തി. വാർ​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡീ​ലി​മി​റ്റേ​ഷൻ ക​മ്മി​ഷ​ന് പ​രാ​തി നൽ​കി​യ​വ​രെ ഹി​യ​റിം​ഗി​ന് വി​ളി​ച്ചി​രു​ന്നു. ഇ​വ​രെ നേ​രിൽ​ കേ​ട്ട് പ​രാ​തി​കൾ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് വാർ​ഡ് വി​ഭ​ജ​നം അ​ന്തി​മ​മാ​ക്കി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

അ​തിർ​ത്തി​കൾ മാ​റി​മ​റി​ഞ്ഞതോടെ പ​ഴ​യ സം​വ​ര​ണ വാർ​ഡുകളെ ആ ഗണത്തിൽ ക​ണ​ക്കാ​ക്കാ​നാ​കി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സം​വ​ര​ണം നി​ശ്ച​യി​ക്കാൻ എ​ല്ലാ വാർ​ഡു​ക​ളും ന​റു​ക്കെ​ടു​പ്പ് പ​ട്ടി​ക​യിൽ ഉൾ​പ്പെ​ടു​മോ​യെ​ന്നാ​ണ് കൺ​ഫ്യൂ​ഷൻ. ഇ​ക്കാ​ര്യ​ത്തിൽ സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ തീ​രു​മാ​നം ര​ണ്ട് ദി​വ​സ​ത്തി​ന​കം പു​റ​ത്തു​വ​രും.

വാർ​ഡു​ക​ളിൽ അ​ടി​മു​ടി മാ​റ്റം

 കോർ​പ്പ​റേ​ഷ​നി​ലും നാ​ല് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ വാർ​ഡ് മാ​ത്ര​മാ​ണ് വർ​ദ്ധി​ച്ച​ത്

 എ​ന്നാൽ ചു​രു​ക്കം പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നി​ല​ധി​കം വാർ​ഡു​കളുടെ വർ​ദ്ധന

 എ​ല്ലാ വാർ​ഡു​ക​ളി​ലെ​യും ജ​ന​സം​ഖ്യ ഏ​ക​ദേ​ശം തു​ല്യ​മാ​ക്കാൻ അ​തിർ​ത്തി​ക​ളിൽ വ​ലി​യ മാ​റ്റം

 വ​ലി​യൊ​രു വി​ഭാ​ഗം പ​ഴ​യ വാർ​ഡു​ക​ളു​ടെ​യും രൂ​പ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും വ​ലി​യ മാ​റ്റം

 മു​ന്ന​ണി​ക​ളു​ടെ ചി​ല ശ​ക്തി​കേ​ന്ദ്ര​ങ്ങൾ ദുർ​ബ​ല​പ്പെട്ടു

 ചി​ല പു​തി​യ ശ​ക്തി​കേ​ന്ദ്ര​ങ്ങൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്​തു

സ്ഥാനാർത്ഥി മോഹികൾക്ക്

ആകെ കൺഫ്യൂഷൻ വാർ​ഡു​കൾ അ​ടി​മു​ടി മാ​റി​യ​തോ​ടെ സീ​റ്റ് ല​ക്ഷ്യ​മി​ട്ട രാ​ഷ്ട്രീ​യ പ്ര​വർ​ത്ത​കർ ആ​കെ കൺ​ഫ്യൂ​ഷ​നി​ലാ​ണ്. നേ​ര​ത്തെ ജ​ന​റൽ വാർ​ഡു​ക​ളെ​ല്ലാം തൊ​ട്ട​ടു​ത്ത തി​ര​ഞ്ഞെ​ടു​പ്പിൽ സം​വ​ര​ണ വാർ​ഡാ​യി മാ​റു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാൽ സ്ഥാ​നാർ​ത്ഥി മോ​ഹ​ക്കാർ നേ​ര​ത്തെ ത​ന്നെ പ്ര​വർ​ത്ത​നം തു​ട​ങ്ങു​മാ​യി​രു​ന്നു. ഇ​പ്പോൾ വാർ​ഡു​കൾ​ക്ക് പ​ഴ​യ പേര് മാത്രേ​യു​ള്ളു.

ഡീ​ലി​മി​റ്റേ​ഷ​ന് മുമ്പും ശേ​ഷ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-1234, 1314 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​-152, 166 ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​-26, 27 മുൻ​സി​പ്പാ​ലി​റ്റി വാർ​ഡ്​ 131, 135 കോർ​പ്പ​റേ​ഷൻ വാർ​ഡ്​-55, 56