അദ്ധ്യാപകർക്ക് പരിശീലനം

Wednesday 13 August 2025 12:29 AM IST
ബാലാവകാശ കമ്മിഷന്റെ പരിശീലനം ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം എസ്.കെ പൊറ്റക്കാട് ഹാളിൽ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ നിർവഹിച്ചു. കുട്ടികളുടെ അവകാശങ്ങൾ, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പരിശീലനം ലഭിക്കുന്നവരിലൂടെ അവരുടെ സ്‌കൂളിലെ മറ്റ് അദ്ധ്യാപകരിലേക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കും. കൗമാരക്കാരായ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കുക, സോഷ്യൽമീഡിയ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ അവബോധം വളർത്തുക എന്നിവയാണ് ലക്ഷ്യം. ഡി.ഡി.ഇ കെ.ശിവാദസൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഷൈനി, ഷാജു, സുനന്ദ, ജലജ, വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.