പെൻഷനേഴ്സ് യൂണിയൻ ധർണ

Wednesday 13 August 2025 12:32 AM IST
പടം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്കിൻ്റെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എൻ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഹേമചന്ദ്രൻ, പി. കരുണാകരക്കുറുപ്പ്, എം.പി. സഹദേവൻ, കെ.ചന്തു, പി.വി. വിജയകുമാർ, എം.കെ.രാധ, ടി. പീതാംബരൻ, പി.കെ. സുജാത, ടി.രാജൻ, സി.എച്ച്.ശങ്കരൻ, ടി. അബ്ദുറഹ്മാൻ, പി. ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് പി.പി. കുഞ്ഞമ്മത്, കെ.കെ പുരുഷൻ തുടങ്ങിയവർ നേതൃത്വം നൽകി.