യൂത്ത് മാർച്ച് സമാപിച്ചു

Wednesday 13 August 2025 12:36 AM IST
കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നു.

കച്ചേരി താഴ: 'ഞങ്ങൾക്കു വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിന്റെ പ്രചാരണാർത്ഥം ജില്ലാ കമ്മിറ്റി അംഗം കെ രജിൽ നയിച്ച വേളം പഞ്ചായത്ത് യൂത്ത് മാർച്ച് വേളം കേളോത്ത് മുക്കിൽ സമാപിച്ചു. കാക്കുനിയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സി..എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേളോത്ത് മുക്കിൽ സമാപിച്ചു, സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അർജുൻ രാജ് സൂരജ് തീക്കുനി, നിതിലേഷ് പള്ളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചു ശ്രീധർ, എം സബീഷ് എന്നിവർ നേതൃത്വം നൽകി.