പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ്
Wednesday 13 August 2025 12:36 AM IST
കൊല്ലം: കെൽട്രോണിന്റെ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ളസ് ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് വനിതകളിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പഠന കേന്ദ്രങ്ങൾ ലഭ്യമാണ്. മികച്ച തൊഴിൽ സാദ്ധ്യതയുള്ള കോഴ്‌സുകളിലേക്ക് ഓരോ ബാച്ചിലും 30 വീതം വിദ്യാർത്ഥികൾക്കാണ് അവസരം. അവസാന തീയതി ആഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും അടുത്തുള്ള കെൽട്രോൺ നോളജ് സെന്റർ സന്ദർശിക്കുകയോ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ച് രജിസ്‌ട്രേഷൻ പൂർത്തീയാക്കുകയോ ചെയ്യണം. ഫോൺ: 9072592416, 9072592412.