പൂർവ വിദ്യാർത്ഥി സംഗമം
Wednesday 13 August 2025 12:36 AM IST
കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന വാർഷികവും കുടുംബ സംഗമവും 15ന് രാവിലെ 9.30ന് പൂർവ വിദ്യാർത്ഥി 'ഹാർഡ് ഇൻ സോഫ്ട് ' സി.ഇ.ഒ വി.ജ്യോതി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷനാകും. ചടങ്ങിൽ സംസ്ഥാന പോളിടെക്‌നിക് കലോത്സവ കിരീടം കരസ്ഥമാക്കിയ കോളേജിലെ വിദ്യാർത്ഥികളെ ആദരിക്കും. അന്തേവാസി ഗ്രൂപ്പ് നിർമ്മിച്ച ഇരിപ്പിടങ്ങൾ പൂർവ അദ്ധ്യാപകനായ കെ.സുധാകരൻ സമർപ്പിക്കും. പൂർവ വിദ്യാർത്ഥിയായ എസ്.അനിൽകുമാർ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കാർ സമർപ്പിക്കും. സെക്രട്ടറി വി.എം.വിനോദ് കുമാർ റിപ്പോർട്ടും ട്രഷറർ എസ്.രാഹുൽ കണക്കും അവതരിപ്പിക്കും. കലാവിരുന്നും ഉണ്ടായിരിക്കും. ഫോൺ: 9744805120, 8921283869, 9447095136, 9387262967, 9446228141.