ജനമൈത്രി ആസ്ഥാന മന്ദിരം ഉദ്ഘാടനം
Wednesday 13 August 2025 12:37 AM IST
കോഴിക്കോട്: രജത ജൂബിലി വർഷത്തിൽ കൂടത്തുംപാറ ജനമൈത്രിയ്ക്ക് ആസ്ഥാന മന്ദിരമായി. എം.ജി നഗറിനു സമീപം കൂടത്തുംപാറ മേങ്ങോണ മീത്തൽ പറമ്പിൽ നിർമ്മിച്ച എം.എസ് വിഷ്ണു സ്മാരക ജനമൈത്രി ആസ്ഥാനമന്ദിരം മെഡി.കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കലിക്കറ്റ് റോട്ടറി സെൻട്രൽ ക്ലബുമായി സഹകരിച്ച് കാരുണ്യം റോട്ടറി കമ്യൂണിറ്റി കോർ പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ഡെപ്യൂട്ടി കളക്ടർ സി ബിജു നിർവഹിച്ചു. ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസിന്റെ ആഗോള വർക്കിംഗ് ഗ്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനമൈത്രി അംഗം ടി.കെ കിഷോർ കുമാറിനെ ആദരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.ശാരുതി മുഖ്യാതിഥിയായി. ജനമൈത്രി സെക്രട്ടറി യു. അഖിലേഷ്, പ്രസിഡന്റ് കെ.അച്ചുതൻ, എം.എം സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.