ആർട്ടിസ്റ്റ് നമ്പൂതിരി ദേശീയ പുരസ്കാരം

Wednesday 13 August 2025 2:13 AM IST

കൊച്ചി: "ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്" ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാർഡ്. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സംബന്ധമായ ചിത്രീകരണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ കലാകാരന്മാരെയാണ് പരിഗണിക്കുക. ആർട്ടിസ്റ്റുകൾക്ക് നേരിട്ടോ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ അവാർഡിനായി ശുപാർശ ചെയ്യാം. ഒരു പേജിൽ കവിയാത്ത വിവരണവും അവരുടെ ചിത്രീകരണത്തിന്റെ അഞ്ച് വ്യത്യസ്ത പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആഗസ്റ്റ് 31 വരെ സ്വീകരിക്കും. അയക്കേണ്ട വിലാസം: nstentries2025@gmail.com. സെപ്തംബർ പത്തിനാണ് അവാർഡ് പ്രഖ്യാപനം. നമ്പൂതിരിയുടെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.