ദളിത് കോൺഗ്രസിന്റെ 'ശക്തിചിന്തൻ ' ക്യാമ്പുകൾ
തിരുവനന്തപുരം:ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ശക്തിചിന്തൻ ' ക്യാമ്പുകൾ സംഘടിപ്പിക്കും. മൂന്നു മേഖലകളിലായാണ് ക്യാമ്പുകൾ നടക്കുന്നത്. തെക്കൻ മേഖലാ ക്യാമ്പ് ഇന്നും നാളെയും തിരുവനന്തപുരം നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലും,മദ്ധ്യമേഖല സെപ്റ്റംബർ 18,19നും പീച്ചിയിലും, മലബാർ മേഖല സെപ്റ്റംബർ 13,14നും കൽപ്പറ്റയിലും നടക്കും.തെക്കൻ മേഖലാ ക്യാമ്പ് ഇന്ന് ഉച്ചയ്ക്ക് 2ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ലിജു,ഡോക്ടർ പി.പി.ബാലൻ എന്നിവർ ക്ലാസ് എടുക്കും. എം.എം.ഹസ്സൻ കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ കപട മുഖം' എന്ന വിഷയം അവതരിപ്പിക്കും. എ.ഐ.സി.സി സെക്രട്ടറി അരുവഴകൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, വി.എസ്.ശിവകുമാർ, എൻ.ശക്തൻ തുടങ്ങിയവർ പ്രസംഗിക്കും. 14ന് സമാപന സമ്മേളനം വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.