വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾക്ക് ദാരുണാന്ത്യം; മലയാളികളുണ്ടെന്ന് സൂചന
Wednesday 13 August 2025 10:48 AM IST
കുവൈത്ത് സിറ്റി: വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. നിരവധി പേർ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. മദ്യത്തിൽ നിന്ന് വിഷബാധയേറ്റെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ജലൂബ് ബ്ലോക്ക് ഫോറിൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവമെന്നാണ് വിവരം. രണ്ട് ആശുപത്രികളിലായി പതിനഞ്ചോളം പ്രവാസികളാണ് ചികിത്സയിലിരുന്നത്. ഇതിൽ പത്ത് പേർ മരിച്ചെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.