കോട്ടയത്ത് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ; വയറ്റിൽ സ്‌ഫോടക വസ്‌തു കെട്ടിവച്ച് പൊട്ടിച്ചു

Wednesday 13 August 2025 11:03 AM IST

കോട്ടയം: ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്‌ഫോടക വസ്‌തു വയറ്റിൽ കെട്ടിവച്ച ശേഷം പൊട്ടിക്കുകയായിരുന്നു.

കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇന്നലെ രാത്രി ഇയാൾ വീടുവിട്ട് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 11.30ഓടെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് ഉഗ്രശബ്‌ദം കേൾക്കുകയായിരുന്നു. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്‌തുക്കൾ ആണ് വയറ്റിൽ കെട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.