കൂടുതൽ തിമിംഗലങ്ങൾ ചത്തടിയുന്നത് കേരള തീരത്ത്; കാരണം

Wednesday 13 August 2025 1:19 PM IST

കൊ​ച്ചി​:​ ​കേ​ര​ള​മ​ട​ക്കം​ ​മൂ​ന്നു​ സംസ്ഥാനങ്ങളിലെ ​തീ​ര​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​തി​മിം​ഗ​ല​ങ്ങ​ൾ​ ​ച​ത്ത​ടി​യു​ന്ന​തെ​ന്ന് ​സി.എം.എ​ഫ്.ആ​ർ.ഐ​ ​റി​പ്പോ​ർ​ട്ട്.​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​തീ​ര​ങ്ങ​ളി​ൽ​ ​തി​മിം​ഗി​ല​ങ്ങ​ൾ​ ​ച​ത്ത​ടി​യു​ന്ന​ത് ​പ​ത്തു ​വ​ർ​ഷ​ത്തി​നി​ടെ​ ​പ​ത്തി​ര​ട്ടി​യാ​യി.​ 2004​-2013​ ​കാ​ല​യ​ള​വി​ൽ​ ​പ്ര​തി​വ​ർ​ഷം​ 0.3​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്ന​ത് 2013​-14​ ​ആ​യ​പ്പോ​ഴേ​ക്കും​ ​മൂ​ന്നു​ ​ശ​ത​മാ​ന​മാ​യി.​ ​ക​ർ​ണാ​ട​ക​യും​ ​ഗോ​വ​യു​മാ​ണ് ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ൾ. തീ​ര​ങ്ങ​ളി​ൽ​ ​ബ്രൈ​ഡ്‌​സ് ​തി​മിം​ഗ​ല​ങ്ങ​ളാ​ണ് ​കൂ​ടു​ത​ലാ​യി​ ​ചാ​കു​ന്ന​ത്.​ 2023​ലെ​ ​സ​ർ​വേ​യി​ൽ ​ഒ​മ്പ​ത് ​തി​മിം​ഗി​ല​ങ്ങ​ൾ​ ​ച​ത്ത​താ​യി​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ആ​ഗ​സ്റ്റ്,​ ​ന​വം​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​ണി​ത്.​ 20​ ​വ​ർ​ഷ​ത്തി​നി​ട​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​ണി​ത്.

ഇ​ന്ത്യ​യി​ലെ​ ​സ​മു​ദ്ര​സ​സ്ത​നി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ദേ​ശീ​യ​ ​ഗ​വേ​ഷ​ണ​ ​പ്രൊ​ജ​ക്ടി​ന് ​കീ​ഴി​ൽ​ ​സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റ് ​ഡോ.​ ​ആ​ർ.​ ​ര​തീ​ഷ്‌​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​ഠ​നം.​ 2003​ ​മു​ത​ൽ​ 2023​ ​വ​രെ​യു​ള്ള​ ​ഡേ​റ്റ​യാ​ണ് ​പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ത​ൽസ​മ​യ​ ​മു​ന്ന​റി​യി​പ്പു​ക​ളും​ ​തി​മിം​ഗ​ല​ ​സം​ര​ക്ഷ​ണ​ ​ശൃം​ഖ​ല​ക​ളും​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​പ​ഠ​നം​ ​നി​ർ​ദേ​ശി​ച്ചു.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പ​രി​ശീ​ല​നം​ ​ന​ൽ​ക​ണം.

തീ​റ്റ​ ​തേ​ടി​യെ​ത്തു​ന്നത് അ​പ​ക​ട​ത്തി​ലേക്ക് ​

കാ​ല​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഇ​ന്ത്യ​യു​ടെ​ ​പ​ടി​ഞ്ഞാ​റ​ൻ​ ​തീ​ര​ക്ക​ട​ലു​ക​ളി​ൽ ചെ​റു​മ​ത്സ്യ​ങ്ങ​ൾ​ ​വ​ർ​ദ്ധിക്കും.​ ​ഇ​വ​യെ​ ​ല​ക്ഷ്യം​വ​ച്ച് ​തീ​ര​ക്ക​ട​ലി​ലേ​ക്ക് ​നീ​ങ്ങു​ന്ന​ ​തി​മിം​ഗ​ല​ങ്ങ​ൾ​ ​ആ​ഴം​ ​കു​റ​ഞ്ഞ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങു​ക​യോ​ ​ക​ര​യ്‌ക്ക​ടി​യു​ക​യോ​ ​ചെ​യ്യും.​ ​ഇ​തോ​ടൊ​പ്പം,​ ​പ്ര​ക്ഷു​ബ്ധ​മാ​യ​ ​ക​ട​ലി​ൽ​ ​ദി​ശ​യ​റി​യാ​തെ​യും​ ​എ​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ​ ​ക​പ്പ​ൽ​ ​ഗ​താ​ഗ​തം, അ​മി​ത​ ​മ​ത്സ്യ​ബ​ന്ധ​നം, പാ​രി​സ്ഥി​തി​ക​ ​ഘ​ട​ക​ങ്ങ​ൾ, ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​ത​ക​ർ​ച്ച, ആ​ഴം​ ​കു​റ​ഞ്ഞ​ ​തീ​ര​ക്ക​ട​ൽ​, ക​പ്പ​ൽ​ ​അ​പ​ക​ട​ങ്ങ​ൾ, രാ​സ​മാ​ലി​ന്യ​ങ്ങ​ളു​ടെ​യ​ട​ക്കം​ ​ചോ​ർ​ച്ച,​ സ​മു​ദ്രോ​പ​രി​ത​ല​ ​താ​പ​നി​ല​ ​കൂ​ടു​ന്ന​ത് എന്നിവയും ഇതിന് വിനയാകുന്നു.