വോട്ടുകൊള്ള: പ്രതിഷേധിച്ച് കത്തുകളയച്ചു

Thursday 14 August 2025 12:28 AM IST
വോട്ടു കൊള്ളക്ക് ഇലക്ഷൻ കമ്മീഷൻ മറുപടി പറയു

ചങ്ങരംകുളം: ആലങ്കോട് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷന് പ്രതിഷേധ കത്ത് അയച്ചു. വോട്ട് കൊള്ളയ്ക്ക് ചൂട്ടു പിടിക്കുന്ന ഇലക്ഷൻ കമ്മിഷന് അഞ്ചു ചോദ്യങ്ങൾ അടങ്ങിയ കത്താണ് യൂത്ത് കോൺഗ്രസ്‌ അയച്ചത്.

പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഇർഷാദ് പള്ളിക്കര നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ സുഹൈർ എറവറാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. നസറുദ്ധീൻ പന്താവൂർ, പി.വി.ആഷിക്ക് , അഷ്‌ക്കർ കിഴിക്കര, ടി.വി.യാസിർ എന്നിവർ പങ്കെടുത്തു.