ആരോഗ്യ ബോധവത്കരണ ക്ലാസ്
Thursday 14 August 2025 12:35 AM IST
തിരൂർ: പെൺകുട്ടികൾക്കായി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളെ ഉൾപ്പെടുത്തിയാണ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തിയത്. ജില്ലാ ആശുപത്രി അഡോളസെന്റ്സ് കൗൺസിലർ ജംഷീന ക്ലാസ് നയിച്ചു.എസ്.ആർ.ജി കൺവീനർ വി.എസ്. ജിഷ, ജൂനിയർ റെഡ് ക്രോസ് കൺവീനർ ഹമീദ് പാറയിൽ, ഫാത്തിമ സൈദ, ഒ.എ. ഹുസ്ന, എ. രഹീജ, സുജന പ്രദീപ്, ഫൗണിഷ, എം.വി.ഒ ഷഹല , ഹസ്ന ഷെറി എന്നിവർ സംബന്ധിച്ചു